കൊടുങ്ങല്ലൂരിൽ മത്സര ഓട്ടം നടത്തിയ കാർ യാത്രക്കാർ തമ്മിൽ സംഘർഷം

Kerala

തൃശൂർ: കൊടുങ്ങല്ലൂരിൽ മത്സര ഓട്ടം നടത്തിയ കാർ യാത്രക്കാർ തമ്മിൽ സംഘർഷം, കാർ കല്ലുകൊണ്ട് അടിച്ചു തകർത്തു. ദേശീയപാത 66-ൽ കൊടുങ്ങല്ലൂരിൽ ചന്തപ്പുരക്ക് സമീപം ഞായറാ‍ഴ്ച വൈകീട്ടായിരുന്നു സംഭവം.
വടക്ക് ഭാഗത്ത് നിന്നും അമിതവേഗതയിൽ വന്ന രണ്ട് കാറുകളിലൊന്നിന് നേരെയായിരുന്നു അക്രമം.

തൃപ്രയാറിൽ വെച്ച് നേരത്തെ രണ്ട് കാർ യാത്രക്കാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കൊടുങ്ങല്ലൂരിലുണ്ടായ അക്രമം.
ഫിയറ്റ് പുന്തോ കാറിലെത്തിയവർ മാരുതി റിറ്റ്സ് കാറിൻ്റെ ചില്ലുകൾ കരിങ്കല്ലുകൊണ്ട് അടിച്ചു തകർക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *