കൊച്ചി : ടിക്കറ്റ് നിരക്കിലെ ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രോ. 50 ശതമാനം ഇളവായിരുന്നു നല്‍കിയിരുന്നത്. രാവിലെ ആറ് മണി മുതല്‍ ഏഴ് മണി വരെയും രാത്രി പത്ത് മണി മുതല്‍ 10.30 വരെയും ഉള്ള ടിക്കറ്റ് നിരക്കിലായിരുന്നു ഇളവ് ഉണ്ടായിരുന്നു.മെട്രോയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനായിരുന്നു യാത്രക്കാർ കുറവുള്ള സമയത്ത് ഇളവ് നല്‍കിയിരുന്നത്. ഗണ്യമായ ഇളവ് നല്‍കിയിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന എന്നാണ് കെഎംആര്‍എല്‍ പറയുന്നത്. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് ഈ സാഹചര്യത്തില്‍ ടിക്കറ്റ് നിരക്കിന്റെ ഇളവ് പിന്‍വലിച്ചത്. ഈ ഇളവ് വര്‍ഷങ്ങള്‍ക്ക് മുൻമ്ബാണ് പ്രഖ്യാപിച്ചിരുന്നത്.
ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രോ
