കൊച്ചി: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനല്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. എസ്‌എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ വരുന്ന 1.18 കിലോമീറ്റര്‍ ദൂരത്തിലേക്ക് കൂടിയാണ് കൊച്ചി മെട്രോ ഓടിയെത്താന്‍ പോകുന്നത്. മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 12,13 തീയതികളില്‍ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നടന്ന ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകമാണ് തൃപ്പൂണിത്തുറയിലേക്ക് മെട്രോ സര്‍വീസ് നീട്ടാന്‍ അനുമതിയായിരിക്കുന്നത്.
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനല്‍ ഉദ്ഘാടനം ഇന്ന്
