കൊച്ചി: കൊച്ചി മെട്രോയുടെ ഭാവി പരിപാടികൾ വ്യക്തമാക്കി കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. കൊച്ചി മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി ഒരു ലക്ഷമാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മെട്രോ പിങ്ക് ലൈൻ നിർമാണം 2 വർഷം കൊണ്ടു പൂർത്തിയാക്കുമെന്നും മെട്രോ രണ്ടാംഘട്ടത്തിലെ 11ൽ 10 സ്റ്റേഷനുകളുടെയും നിർമാണം ടെൻഡർ ചെയ്തുവെന്നും സ്മാർട് സിറ്റി സ്റ്റേഷൻ മാത്രമാണു ബാക്കിയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ മൂന്നാം ഘട്ടം സംബന്ധിച്ച് നടത്തിയ പ്രസ്താവനയാണ് ഏറ്റവും ശ്രദ്ധേയമായത്. മെട്രോയുടെ ആലുവ–അങ്കമാലി റൂട്ട് മൂന്നാം ഘട്ടത്തിൽ എയർപോർട്ടിലേക്ക് ലിങ്ക് ലൈൻ നിർമിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
വിമാനത്താവളത്തിൽ ഭൂമിക്കടിയിലാണു സ്റ്റേഷൻ പ്ലാൻ ചെയ്യുന്നതെന്നും നിലവിലുള്ള എക്സ്റ്റൻഷൻ തന്നെയായിരിക്കും മൂന്നാം ഘട്ടത്തിലും എന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.