കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മ്മാണത്തിന് അനുമതി

Breaking Kerala

എറണാകുളം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മ്മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നല്‍കുന്നതിനാണ് ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് രണ്ടാംഘട്ടത്തിന്റെ നിര്‍മ്മിതി.

11.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് രണ്ടാംഘട്ടത്തിന്റെ നിര്‍മ്മിതി. രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം 20 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 20 മാസംകൊണ്ട് പാലം നിര്‍മാണത്തിന് സമാന്തരമായി ഇലക്‌ട്രിക് ജോലികള്‍ പൂര്‍ത്തിയാക്കാനും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ലക്ഷ്യമിടുന്നു.

2025 നവംബര്‍ മാസത്തോടെ കാക്കനാട് – ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ മെട്രോ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് കെ.എം.ആര്‍.എല്‍ പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടം നിര്‍മാണം പൂര്‍ത്തിയായാല്‍ മെട്രോ ടിക്കറ്റ് പൂര്‍ണമായും ഡിജിറ്റലാക്കും.

Leave a Reply

Your email address will not be published. Required fields are marked *