ഇലന്തൂര്‍ നരബലി കേസ്; പ്രതികളുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി

Kerala

കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി. പ്രതികളുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി. നവംബർ 18 വരെയാണ് നീട്ടിയത്. പ്രതികളെ ഓൺലൈനായി കോടതിയിൽ ഹാജരാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. 2022 ഒക്ടോബർ 11നാണ് പത്തനംതിട്ട ഇലന്തൂരിൽ നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിന്റെ വിവരം പുറത്തെത്തുന്നത്. കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. ഇലന്തൂരിലെ സരോജിനി കൊലക്കേസിലാണ് ഭഗവൽ സിങ്, ലൈല, ഷാഫി എന്നിവരെ ചോദ്യം ചെയ്തത്. കഴിഞ്ഞയാഴ്ച വിയ്യൂർ ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യൽ.

Leave a Reply

Your email address will not be published. Required fields are marked *