മസാജ് സെന്ററിന്റെ മറവിൽ രാസലഹരി വിൽപന; മൂന്ന് പേർ പിടിയിൽ

Breaking Kerala

കൊച്ചി: എറണാകുളത്ത് മസാജ് സെൻ്ററിൻ്റെ മറവിൽ ലഹരി വിൽപന നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. ഇടപ്പള്ളി പച്ചാളം ആയുർവേദ മന മസാജ് പാർലറിൽ നിന്ന് രാസ ലഹരിയുമായി മൂന്ന് പേർ പിടിയിലായി.പ്രതികളായ കണ്ണൂർ തള്ളിപ്പറമ്പ് സ്വദേശി അഷറഫ്, സഹോദരൻ അബൂബക്കർ, പറവൂർ സ്വദേശി സിറാജൂദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.50 ഗ്രാം ഗോൾഡൻ മെത്ത് ആണ് പിടികൂടിയത്. സിഗരറ്റ് പാക്കറ്റുകളിൽ ചെറിയ അളവിൽ എംഡിഎംഎ ഒളിപ്പിച്ചു വില്പന നടത്തുന്ന സംഘമാണ് ഇവർ.മസ്സാജിന് വരുന്ന പലരും ഇവരുടെ ഇടപാടുകാർ ആയിരുന്നെന്നാണ് എക്സൈസ് സംശയിക്കുന്നത്.പരിശോധനയിൽ പാർലറിൽ നിന്ന് എംഡിഎംഎ വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്ന് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *