കൊച്ചിയിൽ നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ 

Kerala

ആലപ്പുഴ: കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ (73) കൊന്ന് കുഴിച്ചു മൂടിയതായി സംശയം. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് കാട്ടി മകൻ പൊലീസിൽ പരാതി നൽകിയിരുന്നു.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ, സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരുമാസത്തോളമായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കലവൂരിലുള്ള വീടിന്റെ പരിസരത്ത് മൃതദേഹം കുഴിച്ചു മൂടിയെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *