കൊച്ചിയില്‍ ഡാര്‍ക്‌നെറ്റ് വഴി കോടികളുടെ ലഹരി വസ്തുക്കള്‍ കടത്തിയ ഏഴംഗ സംഘം പിടിയില്‍

Breaking Kerala

കൊച്ചി: ഡാര്‍ക്‌നെറ്റ് വഴി കോടികളുടെ ലഹരി ഇടപാട് നടത്തിയ സംഘം കൊച്ചിയില്‍ പിടിയില്‍. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കൊച്ചിയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കേസുമായി ബന്ധപ്പെട്ട് ഏഴു പേര്‍ അറസ്റ്റിലായത്.ഇവരില്‍ നിന്ന് 326 എല്‍എസ്ഡി സ്റ്റാംപുകളും 8 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. പിടിയിലായവര്‍ രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ അംഗങ്ങളെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) വ്യക്തമാക്കി. ഇടപാടിന്റെ സൂത്രധാരന്‍ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കല്‍ ആണ്. ജര്‍മനിയില്‍ നിന്നെത്തിയ ഒരു പാഴ്‌സല്‍ സംബന്ധിച്ച്‌ നടത്തിയ അന്വേഷണമാണ് സംഘത്തെ പിടികൂടാന്‍ എൻസിബിയെ സഹായിച്ചത്.

പാഴ്‌സലില്‍ നിന്ന് ശരതിന്റെ പേര് ലഭിച്ചിരുന്നു. ശരതിനെ കസ്റ്റഡിയിലെടുത്ത എന്‍സിബി ചോദ്യം ചെയ്തപ്പോഴാണ് മറ്റ് ആറു പേരെ കുറിച്ചും വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവരെയും പിടികൂടി. ഇവരില്‍ നിന്നാണ് ലഹരിവസ്തുക്കളും പിടിച്ചെടുത്തത്. ഇടപാടുകാരില്‍ നിന്ന് പണം ശേഖരിച്ച്‌ ക്രിപ്‌റ്റോ കറന്‍സിയായി വിദേശത്തേക്ക് മാറ്റുകയും അവിടെ നിന്ന് ലഹരി എത്തിച്ച്‌ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു പതിവ്. ഏറെനാളായി ഈ ഇടപാട് നടന്നുവന്നിരുന്നു. പിടിയിലായവരെല്ലാം കൊച്ചി സ്വദേശികളാണ്.

Leave a Reply

Your email address will not be published. Required fields are marked *