എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയ്‌ക്കു നേരെയുള്ള സാമൂഹ്യ മാധ്യങ്ങളിലൂടെയുള്ള അധിക്ഷേപത്തിൽ പൊലീസ് കേസെടുത്തു.എൽഡിഎഫ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിരുന്നു. തെറിവിളിച്ചും ചിത്രങ്ങൾ മോർഫ്‌ചെയ്‌ത് പ്രചരിപ്പിച്ചും എൽഡിഎഫ് സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെതിരെ മണ്ഡലം കമ്മിറ്റി സെക്രട്ടറി വത്സൻ പനോളിയാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് യുഡിഎഫ് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നതെന്നുകാട്ടി തെളിവുകൾ സഹിതമാണ് പരാതി നൽകിയത്.
കെ.കെ ശൈലജയ്‌ക്കു നേരെയുള്ള സാമൂഹ്യ മാധ്യങ്ങളിലൂടെയുള്ള അധിക്ഷേപത്തിൽ പൊലീസ് കേസെടുത്തു
