കെ.ജെ.യു തിരുവനന്തപുരം ജില്ലാ പ്രവർത്തകയോഗം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ ചേർന്നു. ജില്ലാ പ്രസിഡൻ്റ് രജിത പി.ആർ അദ്ധ്യക്ഷയായി. ഐ.ജെ.യു, കെ.ജെ.യു നേതാക്കളായിരുന്ന യു.വിക്രമൻ, ജി.പ്രഭാകരൻ എന്നിവരുടെ അകാല വേർപാടിൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് പി. സുരേഷ് ബാബു, ഇന്ദ്രൻ ബി.എസ്, സീതാ വിക്രമൻ, രജിത പി.ആർ, വിജയദാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഇരുവരുടെയും ചിത്രങ്ങളിൽ പ്രവർത്തകർ പുഷ്പാർച്ചനയും നടത്തി.
ബി.എസ് ഇന്ദ്രൻ, പ്രജീഷ് നിർഭയ, കൃഷ്ണദാസ് ആറ്റിങ്ങൽ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗം ഷിജുമോൻ നന്ദി പറഞ്ഞു.
കേരള ജേണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രവർത്തകയോഗം നടത്തി
