കുറവിലങ്ങാട് ഡി പോൾ പബ്ലിക് സ്കൂളിൽ കൊച്ചുകുട്ടികളുടെ വാർഷികാഘോഷം 2025 ജനുവരി 18 ശനിയാഴ്ച സംഘടിപ്പിച്ചു. മിമിക്രി ആർട്ടിസ്റ്റ് ശ്രീ അരുൺ ഗിന്നസ് മുഖ്യാതിഥിയായിരുന്ന ആഘോഷ പരിപാടിയിൽ റവ ഫാദർ ജോമോൻ കരോട്ട് കിഴക്കേൽ വി സി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റവ ഫാദർ സെബാസ്റ്റ്യൻ പൈനാപ്പിള്ളിയിൽ വി സി, ബർസാർ റവ ഫാദർ അലോഷ്യസ് ജോൺ വി സി, വൈസ് പ്രിൻസിപ്പൽ ശ്രീമതി സോണിയ തോമസ്, ഡോക്ടർ ഫെലിക്സ് ജെയിംസ് തുടങ്ങിയവർ ഈ പരിപാടിയിൽ സന്നിഹിതരായിരുന്നു. തദവസരത്തിൽ മാതാപിതാക്കളും മറ്റ് അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളോടെ കലാമാമാംഗം അവസാനിച്ചു