കാസർകോട്: വ്യാജ പോക്സോ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചുവെന്ന പരാതിയിൽ സിഐയ്ക്കെതിരെ അന്വേഷണം. ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയുടെ പരാതിയിൽ ഹോസ്ദുർഗ് സിഐ കെ പി ഷൈനിനെതിരെയാണ് അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയത്.
15 ലക്ഷം ആവശ്യപ്പെട്ട സംഘത്തിനെ സി ഐ സഹായിച്ചുവെന്നും പണം നൽകാൻ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സി.ഐ കെ.പി.ഷൈന്‍ കേസ് ഒത്തുതീര്‍പ്പാക്കണം എന്നുപറയുന്ന ഫോണ്‍ സംഭാഷണം ഇതിനിടെ പുറത്തായി.