തിരുവനന്തപുരം: മണ്ണ്, ഭൂമാഫിയ സംഘത്തിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണത്തിന് പിന്നാലെ പോത്തൻകോട് എസ്എച്ച്ഒ, എഎസ്ഐ എന്നിവർക്ക് സസ്പെൻഷൻ.
എസ്എച്ച്ഒ ഇതിഹാസ് താഹ, എസ്ഐ വിനോദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. റൂറൽ എസ്പി ഐജി ക്ക് റിപ്പോർട്ട് നൽകി ഐജി സ്പർജൻ കുമാറാണ് സസ്പെൻഡ് ചെയ്തത്.
അനധികൃത മണ്ണിടിച്ചിലിന് കൂട്ടു നിന്നതിന് പണം വാങ്ങിയെന്നാണ് ആരോപണം. പണം വാങ്ങിയതായി മണ്ണ് കടത്തുകാരുടെ ശബ്ദരേഖ പുറത്തു വന്നിരുന്നു.
ഭൂമാഫിയ സംഘത്തിൽ നിന്ന് പണം കൈപ്പറ്റിയ പൊലീസുകാർക്ക് സസ്പെൻഷൻ
