മലപ്പുറം: വടക്കാങ്ങര കാളാവിൽ മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോ ഗസ്ഥനെ നാട്ടുകാർ തടഞ്ഞുവച്ചു. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെയാണ് നാട്ടുകാർ തടഞ്ഞുവച്ചത്.കാർ ഇടിച്ച ശേഷം വേഗത്തിൽ ഓടിച്ച ജീപ്പ് മറ്റൊരു ബൈക്കിനേയും ഇടിക്കാൻ ശ്രമിച്ചിരുന്നു. ഈ ബൈക്ക് യാത്രികനും മറ്റ് നാട്ടുകാരും ചേർന്നാണ് ജീപ്പ് വളഞ്ഞ് ഉദ്യോഗസ്ഥനെ പുറത്തിറക്കിയത്.
വണ്ടി തടഞ്ഞ് ഉദ്യോഗസ്ഥനോട് സംസാരിച്ചപ്പോഴാണ് ഇദ്ദേഹം മദ്യപിച്ചിട്ടുള്ളതായി നാട്ടുകാർക്ക് ബോധ്യപ്പെടുന്നത്. ഉടൻ തന്നെ ഇവർ പൊലീസിൽ വിവരമറിയിച്ചു. ജില്ലാ പൊലീസ് മേധാവിയെ നാട്ടുകാർ വിവരം പറഞ്ഞു.തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് മങ്കട പൊലീസെത്തിഒടുവിൽ മങ്കട പൊലീസെത്തി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി 10 മണിയോടെയാണ് ഗോപി മോഹൻ ഓടിച്ച വാഹനം അപകടമുണ്ടാക്കുന്നത്. പൊലീസ് വാഹനം ഒരു കാർ ഇടിച്ചിട്ട് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും ജീപ്പ് തടഞ്ഞുവച്ച നാട്ടുകാർ ഉദ്യോഗസ്ഥനെ പോകാൻ അനു വദിക്കാതിരിക്കുകയുമായിരുന്നു മദ്യപിച്ച് വാഹനമോടിച്ച ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നത്.