കോഴിക്കോട്: അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥിനി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനി നൽകിയ പരാതി.പരാതിയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർക്കെതിരെ കേസെടുത്തു. മെഡിസിൻ വിഭാഗം അധ്യാപകനാണ് ഇയാൾ.
2022 മുതൽ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.