കേരള സര്‍വകലാശാലയിലെ യുവജനോത്സവ കോഴ ആരോപണം : പ്രതികരണവുമായി ആര്‍ ബിന്ദു

Breaking Kerala

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ യുവജനോത്സവ കോഴ ആരോപണത്തില്‍ പ്രതികരണവുമായി ആര്‍ ബിന്ദു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റകാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ആര്‍ ബിന്ദു പറഞ്ഞു.കേരളത്തിലെ എല്ലാ സര്‍വകലാശാലകളും സര്‍വ്വകലാശാല യൂണിയനുകളും ഏറ്റവും മനോഹരമായി സംഘടിപ്പിക്കുന്ന മത്സരങ്ങളാണ് ഇവ, കേരളത്തിന്റെ അഭിമാന മേളകളാണ് അതിനെ ഇത്തരത്തില്‍ കളങ്കപ്പെടുത്താന്‍ സമ്മതിക്കില്ല എന്നും മന്ത്രി പറഞ്ഞു.

ഇന്നത്തെ കാലത്ത് ഇത്തരം മേളകള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ മികച്ച രീതിയില്‍ തന്നെ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതില്‍ സാമൂഹ്യവിരുദ്ധരായ ആളുകള്‍ നുഴഞ്ഞ് കയറി പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ മാതൃകപരമായി നടപടി സ്വീകരിക്കണം എന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *