കേരള സർവ്വകലാശാലയിലെ ചോദ്യപേപ്പർ വിവാദത്തിൽ പരീക്ഷാ കൺട്രോളറോട് വിശദീകരണം തേടി വൈസ് ചാൻസലർ. വെള്ളിയാഴ്ച്ച നടന്ന ബിഎ ഹിസ്റ്ററി പരീക്ഷയിൽ മുൻവർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ചതാണ് വിവാദമായത്.
വീഴ്ച്ച വരുത്തിയ അധ്യാപകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വി സി ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.