നമ്മളൊന്ന് “… സ്മൃതി സംഗമം ഞായറാഴ്ച

Breaking Kerala Local News

പോയവർഷം വിട്ടുപിരിഞ്ഞ കലാ സാംസ്കാരിക സാമൂഹിക രംഗത്തെ വ്യക്തിത്വങ്ങളെ ഓർത്തെടുത്തു കൊണ്ട് പുരോഗമന കലാസാഹിത്യ സംഘം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ പുതുവൽസരത്തിലും സംഘടിപ്പിക്കുന്ന “സ്മൃതി സംഗമം” ഞായറാഴ്ച നടക്കും. വൈക്കം സത്യാഗ്രഹ സ്മാരക അങ്കണത്തിൽ നടക്കുന്ന സ്മൃതിസംഗമം വൈകിട്ട് അഞ്ച് മണിക്ക് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്‌ അഡ്വ പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്യും. എം ജെ ശ്രീചിത്രൻ “നമ്മളൊന്ന് ” സ്നേഹ സന്ദേശം നൽകും. ഏരിയ പ്രസിഡൻ്റ് കെ.സി.കുമാരൻ അദ്ധ്യക്ഷത വഹിക്കും. പോയ വർഷത്തെ മൺമറഞ്ഞ പ്രതിഭകൾക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് സെക്രട്ടറി കെ.കെ.ശശികുമാർ അനുസ്മരിക്കുകയും സിപിഐഎം വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ സ്മൃതിദീപം തെളിയിക്കുകയും ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ അംബരീഷ് ജി വാസു, പ്രൊഫ.പാർവതി ചന്ദ്ര, സംഘാടക സമിതി ചെയർമാൻ പി.എൻ.സുരേഷ് കുമാർ, കൺവീനർ ജെ.ജെ.പ്രമോദ് തുടങ്ങിയവർ സംസാരിക്കും. ഫ്യൂഷൻ തിരുവാതിര അടക്കമുള്ള കലാസന്ധ്യയിൽ പി.ജയചന്ദ്രൻ ഗാനങ്ങൾ വൈക്കത്തെ ഗായകർ ആലപിക്കും.

Leave a Reply

Your email address will not be published. Required fields are marked *