തൃശ്ശൂർ :(കുന്നംകുളം) പയ്യൂർ മഹർഷിക്കാവ് ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിയ ആന ഇടഞ്ഞു. പാണൻചേരി ഗജേന്ദ്രൻ എന്ന ആനയാണ് ഇന്ന് പുലർച്ചെ ഇടഞ്ഞത്. അരമണിക്കൂറോളം റോഡിൽ പരാക്രമം കാണിച്ച ആന സമീപത്തുള്ള ഒരു പെട്ടിക്കടയും തകർത്തു. ഉത്സവം കഴിഞ്ഞു മടങ്ങി പോകുമ്പോഴായിരുന്നു ഗജേന്ദ്രൻ ഇടഞ്ഞത്. പിന്നീട് അരമണിക്കൂറിനുശേഷം ആനയെ തളച്ച് വണ്ടിയിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു. മറ്റു നാശനഷ്ട്ടങ്ങൾ ഒന്നും ഇല്ല.
ഉത്സവത്തിന് എഴുന്നള്ളിയ ആന ഇടഞ്ഞു:പെട്ടിക്കട തകർത്തു
