കേരളത്തിനും തമിഴ്നാടിനുമെതിരെയുള്ള വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി

Breaking

കേരളത്തിനും തമിഴ്നാടിനുമെതിരെയുള്ള വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കേന്രമന്ത്രി ശോഭ കരന്തലജേ. കരന്തലജേയുടെ വര്‍ഗീയ – വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തി. ഒരു ഇംഗ്ലീ്ഷ് മാധ്യമത്തോട് സംസാരിക്കവേയാണ് മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.

തമിഴ്‌നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു എന്നാണ് ശോഭ കരന്തലജേ പറഞ്ഞത്. കേരളത്തില്‍ നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നുമാണ് ശോഭ പറഞ്ഞത്. ബെംഗളുരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുന്നില്‍ വൈകിട്ട് നിസ്‌കാര സമയത്ത് പാട്ട് വെച്ച മൊബൈല്‍ കടക്കാരും ഒരു സംഘം ആളുകളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *