സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. കാസർകോ‍‌ട് വിദ്യാഭ്യാസ ജില്ലയിൽ സ്കൂളുകൾക്ക് സമ്പൂർണ അവധിയും എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് പ്രഖ്യാപിച്ചത്. ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ചാണ് കാസർകോട് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എ‍‍ജ്യൂക്കേഷൻ അവധി പ്രഖ്യാപിച്ചുള്ള ഉത്തരവിറക്കി. കാസർകോട് വിദ്യാഭ്യാസ ജില്ലയ്‌ക്ക് കീഴിലുള്ള സ്കൂളുകൾക്ക് മാത്രമാണ് അവധി ബാധകമെന്ന് ഉത്തരവിൽ പറയുന്നു.

നവകേരള സദസിന്റെ ഭാ​ഗമായാണ് എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് അവധി നൽകിയിരിക്കുന്നത്. ​ഗതാ​ഗത കുരുക്ക് മൂലം കുട്ടികൾക്ക് യാത്രാക്ലേശമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *