തിരുവനന്തപുരം: സംസ്ഥാനം അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും. ഈ മാസം ഒമ്പതിന് റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം നടക്കും.
കിഫ്ബിക്കും സാമൂഹ്യസുരക്ഷാ പെൻഷനുമായി എടുക്കുന്ന വായ്പയിലെ 3840 കോടി രൂപ സംസ്ഥാനത്തിന്റെ വായ്പപ്പരിധിയിൽനിന്ന് കുറച്ചിരുന്നു. അത് ഇക്കൊല്ലം സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് തത്കാലത്തേക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്.