‘പോരാട്ടങ്ങളിലൂടെ നേടിയെടുത്ത വിജയം’ സഹകരണ വകുപ്പിൽ ഓൺലൈൻ സ്ഥലം മാറ്റം നടപ്പാകുമ്പോൾ

Kerala

കൊച്ചി: നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ സഹകരണ വകുപ്പിൽ
ഓൺലൈൻ സ്ഥലം മാറ്റം നടപ്പാകുമ്പോൾ ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തുന്ന നടപടിയിലേക്ക് നയിച്ചത് സഹകരണ വകുപ്പ് ഓഡിറ്റേഴ്സ് ആൻഡ് ഇൻസ്പെക്ടർസ് അസോസിയേഷൻ ഇടപെടലുകളാണ്.
ഇതിന് മുന്നോടിയായി പൊതു സ്ഥലം
മാറ്റത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട്
സഹകരണ സംഘം രജിസ്ട്രാർ
ഉത്തരവിറക്കി. സ്പാർക്കിൽ
നൽകിയിട്ടുള്ള വിവരങ്ങളുടെയും
അപേക്ഷ ഫോറത്തിൽ
രേഖപ്പെടുത്തുന്ന വിരങ്ങളുടെയും
അടിസ്ഥാനത്തിലായിരിക്കും സ്ഥലം
മാറ്റം നടത്തുകയെന്ന ഉത്തരവിൽ
വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ
ഇതിൽ രണ്ടിലും നൽകിയിട്ടുള്ള
വിവരങ്ങൾ കൃത്യമാണെന്ന്
അപേക്ഷകരായ ജീവനക്കാരും
ഡിഡിഒമാരും ഉറപ്പുവരുത്തണമെന്നും
നിർദ്ദേശിച്ചിട്ടുണ്ട്.

ഒമ്പത് പൊതുമാനദണ്ഡങ്ങളാണ്
പൊതുസ്ഥലം മാറ്റത്തിനായി
നിശ്ചയിച്ചിട്ടുള്ളത്. സ്പാർക്കിലെ ഡാറ്റ
പൂർണമായും അപ്ഡേറ്റ് ത്
ലോക്ക് ചെയ്തിട്ടുള്ള ജീവനക്കാരെ
മാത്രമേ ഓൺലൈൻ മുഖേനയുള്ള
സ്ഥലമാറ്റത്തിന് പരിഗണിക്കുകയുള്ളൂ.
ലോക്ക് ചെയ്യാത്ത ജീവനക്കാർക്ക്
അപേക്ഷിക്കാൻ കഴിയില്ല. പൊതു
സ്ഥലം മാറ്റത്തിന് സഹകരണ
വകുപ്പിലെ സേവനം മാത്രമേ
പരിഗണിക്കുകയുള്ളൂ. ഡെപ്യൂട്ടേഷൻ
സേവനം പരിഗണിക്കില്ല.
അനധികൃതമായി ജോലിക്ക്
ഹാജരാകാത്തവർ, അച്ചടക്കത
നടപടികൾ നേരിടുന്നവർ, ശൂന്യവേതന
അവധിയിലുള്ളവർ എന്നിവരെയും
പൊതുസ്ഥലം മാറ്റത്തിന്
പരിഗണിക്കില്ല. അത്തരത്തിലുള്ള ജീവനക്കാരെ ഡിഡിഓമാർ സ്പാർക്കിൽ പ്രത്യേകം മാർക്ക് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. ഹോം സ്റ്റേഷനിൽനിന്ന് അവസാനം
സ്ഥലം മാറിയതിന് ശേഷം
ഒരുവർഷത്തെ ഔട് സ്റ്റേഷൻ
സർവീസ് പൂർത്തിയാക്കിയവർക്ക്
മാത്രമേ ഓൺലൈനിൽ
അപേക്ഷിക്കാൻ കഴിയൂ.
അനുകമ്പാർഹമായ കാരണങ്ങളാൽ
സ്ഥലം മാറ്റത്തിന് അപേക്ഷിക്കുന്നവർ
അപേക്ഷയ്ക്കൊപ്പം അതിനുള്ള
രേഖകൾ കൂടി ഡി.ഡി.ഒയയ്ക്ക്
സമർപ്പിക്കണം. കരട് സ്ഥലം മാറ്റപ്പട്ടിക
പ്രസിദ്ധീകരിക്കുന്നത് വരെ
പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട്
സർക്കാർ പുറപ്പെടുവിക്കുന്ന
ഉത്തരവുകൾ 2023 വർഷത്തെ സ്ഥലം
മാറ്റത്തിന് ബാധകമായിരിക്കുമെന്നും
രജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്.

സഹകരണ വകുപ്പിന്റെ വെബ്
സൈറ്റിലായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. 2022 ഏപ്രിൽ മുതൽ ഓൺലൈൻ സ്ഥലം മാറ്റം
നടപ്പാക്കുമെന്നായിരുന്നു
സഹകരണ മന്ത്രി വി.എൻ.വാസവൻ
നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ,
ഇത് നടക്കാത്തതിനെ തുടർന്ന്
സഹകരണ വകുപ്പ് ഓഡിറ്റേഴ്സ്
ആൻഡ് ഇൻസ്പെക്ടേഴ്സ്
അസോസിയേഷൻ ജനറൽ സെക്രട്ടറി
പി.കെ.ജയകൃഷ്ണൻ
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ
സമീപിച്ചു. ഓൺലൈൻ സ്ഥലം മാറ്റം
നടപ്പാക്കമെന്ന് രണ്ടുതവണ
ട്രിബ്യൂണൽ സഹകരണ വകുപ്പിന്
നിർദ്ദേശം നൽകി ഉത്തരവിടുകയും
ചെയ്തു. ഇതിന് ശേഷവും ട്രിബ്യൂണൽ
ഉത്തരവ് ലംഘിച്ച് സ്ഥലം മാറ്റം
നടത്തിയതോടെ, ആ ഉത്തരവ് റദ്ദാക്കി
ട്രിബ്യൂണൽ ഓൺലൈൻ അല്ലാത്ത
സ്ഥലമാറ്റ നടപടികൾ വിലക്കി. രണ്ടുമാസത്തിനുള്ളിൽ ഓൺലൈൻ
രീതിയിൽ പൊതു സ്ഥലം മാറ്റത്തിനുള്ള
നടപടി സ്വീകരിക്കാനും നിർദ്ദേശം
നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ്
ഇപ്പോൾ സഹകരണ സംഘം
രജിസ്ട്രാർ ഉത്തരവിറക്കിയിട്ടുള്ളത്. നടപടി സഹകരണ വകുപ്പിലെ ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പി കെ ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ വി ജയേഷ്, ട്രഷറർ പ്രിയേഷ് സി പി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *