മണല്‍ വാരല്‍ പുനരാരംഭിക്കാമെന്ന് പ്രഖ്യാപനം

Breaking Kerala

തിരുവനന്തപുരം : സംസ്ഥാന ധന മന്ത്രി കെഎൻ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ നദികളിലെ മണല്‍ വാരല്‍ പുനരാരംഭിക്കാമെന്ന് പ്രഖ്യാപനം.ഇതു വഴി 200 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.. ഭാരതപ്പുഴയിലും ചാലിയാറിലും ആദ്യഘട്ടമായി മണല്‍വാരല്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2016 മുതല്‍ നദികളിലെ മണല്‍ വാരല്‍ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.

ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടി പുഴകളില്‍ നിന്ന് നിയമനുസൃത നടപടികളോടെ ഈ സാമ്ബത്തികവര്‍ഷം മണല്‍വാരല്‍ പുനരാരംഭിക്കും. മണല്‍ നിക്ഷേപമുള്ള മറ്റ് നദികളില്‍ നിന്ന് ഘട്ടം ഘട്ടമായി മണല്‍വാരല്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *