കൊച്ചി : രാജീവ് ഗാന്ധി സാംസ്കാരിക വേദിയുടെ 2023 – 24 ലെ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്‌കാരം ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും, കോതമംഗലം പീസ് വാലി വൈസ് ചെയർമാനുമായ രാജീവ് പള്ളുരുത്തിക്ക്. സാമുഹ്യ സാംസ്കരിക മേഖലകളിലെ സമഗ്ര സംഭാവനകൾക്കാണ് അവാർഡ്.
രാജീവ് ഗാന്ധി സാംസ്കാരികവേദിയുടെ 8-ാo വാർഷികത്തിനോടനുബന്ധിച്ച് ഇടക്കൊച്ചി കുട്ടികൃഷ്ൻ വൈദ്യർ സ്ക്വയറിൽ നടന്ന ചടങ്ങിൽ കെ ബാബു എം എൽ എ അവാർഡ് സമ്മാനിച്ചു. സംഘടനയുടെ പ്രസിഡന്റ് ഏ ജെ സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മരട് മുനിസ്സിപ്പൽ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ മുഖ്യാതിഥി ആയിരുന്നു. ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എൻ പി മുരളീധരൻ, സംഘടനയുടെ മുഖ്യ ഉപദേഷ്ടാവ് ബേസിൽ മൈലന്തറ, ജനറൽ സെക്രട്ടറി പി വി രാജേഷ്, കൗൺസിലർ ജീജ ടെൻസൻ, മഹിള കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഹസീന നജീബ്,രക്ഷാധികാരി വാർമ്മയിൽ മധു, കെ എസ് ഷൈൻ, ആർ സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. സമ്മേളനത്തിനോടനുബന്ധിച്ച് പ്രദേശത്തെ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാകിയ വിദ്യാർത്ഥികളെ തദവസരത്തിൽ അനുമോദിക്കുകയും ഉണ്ടായി.