സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ വിതരണത്തിന് പ്രതിസന്ധി

Breaking Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമില്ലെന്ന് റിപ്പോർട്ട്.

പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങളുടെ വില കുതിക്കുമ്പോൾ, ഉച്ചഭക്ഷണം നല്‍കാനായി സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കടക്കെണിയിലായിരിക്കുകയാണ് പ്രധാനാധ്യാപകര്‍.

ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യപകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ മന്ത്രി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നിവേദനം,പ്രത്യക്ഷ സമരം. പ്രതിഷേധം പല വഴിക്കറിയിച്ചിട്ടും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് നല്‍കേണ്ട തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ഇതോടെ ഈ അധ്യയന വര്‍ഷത്തിലും ഉച്ചഭക്ഷണക്കാര്യത്തില്‍ പ്രധാനാധ്യാപകര്‍ നെട്ടോട്ടമോടുകയാണ്. ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നല്കുന്ന തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് ഈ ആഴ്ച വീണ്ടും പരിഗണിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *