തിരുവനന്തപുരം: കേരളത്തിഷ കാലവർഷമെത്തിയതായുള്ള അറിയിപ്പ് ലഭിച്ച് ആഴ്കൾ പിന്നിടുമ്പോഴും മഴയിൽ വലിയ കുറവ്.
കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിച്ചിട്ടുള്ളത്. വയനാട് ജില്ലയിൽ 81 ശതമാനം കുറവുണ്ടായി.
ഇടുക്കിയിൽ ഇത് 73% ശതമാനം ആണ്. കാലവർഷ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന കാസർഗോഡ് ജില്ലയിൽ ഇതുവരെ 74 ശതമാനം കുറവാണ് വന്നിട്ടുള്ളത്.
കേരളത്തിൽ ഉയർന്ന താപനില 31-35 ഡിഗ്രി സെൽഷ്യസിന് ഇടയിലാണെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. അതേസമയം, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യതയാണുള്ളത്.