ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുമ്പോഴുള്ള അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്

Breaking Kerala

ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുമ്പോഴുള്ള അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ തട്ടിപ്പുകളിൽനിന്ന് രക്ഷപെടാം എന്നും കേരളാപൊലീസ് പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

ഫോണിന്റെ ചരിത്രം പരിശോധിക്കുക. ഫോൺ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ അല്ലെങ്കിൽ പുതുക്കിയിട്ടുണ്ടോ എന്ന് വിൽപ്പനക്കാരനോട് ചോദിക്കുക. ഉണ്ടെങ്കിൽ, അറ്റകുറ്റപ്പണികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിക്കുക എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. ഫോൺ വാങ്ങിയ ശേഷം സുരക്ഷയ്ക്കായി വീണ്ടും ഫാക്ടറി റീസെറ്റ് ചെയ്യുക. മുൻ ഉടമയുടെ എല്ലാ ഡാറ്റയും പൂർണ്ണമായി മായ്ച്ചുകളഞ്ഞെന്ന് ഇത് ഉറപ്പാക്കുമെന്നും പോസ്റ്റിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *