കൊച്ചി: ആലുവയിൽ 5 വയസുകാരി ചാന്ദിനി കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയെ ജീവനോടെ മാതാപിതാക്കളുടെ അരികിൽ എത്തികാന്‍ സാധിക്കാതിരുന്നതിൽ മാപ്പ് പറഞ്ഞ് കേരള പൊലീസ്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ചാന്ദിനിയെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി”. മകളെ മാപ്പ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.അഞ്ചുവയസുകാരിയുടെ ദാരുണ കൊലപാതകത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി നിരവധിരാഷ്ട്രീയ സാംസ്കാരിക നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. നടന്നത് ദാരുണ സംഭവമാണെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. പ്രതിയെ വേഗത്തിൽ പിടികൂടിയെന്നും കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
എന്താണ് പ്രതിയുടെ ലക്ഷ്യം എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന സംഭവമാണെന്നാണ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞത്. കുട്ടിയെ തിരിച്ച് ലഭിക്കും എന്നായിരുന്നു പ്രതീക്ഷയെന്നും കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.