മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ ഗൂഢാലോചന കേസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസില്‍ വിശ്വാസകുറവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയില്ലെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ അത് തെളിയിക്കൂവെന്നും മുഖ്യമന്ത്രി ക്ഷുഭിതനായിക്കൊണ്ട് പറഞ്ഞു.
‘ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്. നിങ്ങളുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്താന്‍ പറ്റിയവരുണ്ട്. അങ്ങനെ ചെയ്‌തെങ്കില്‍ കേസെടുക്കും. സാധാരണ നിലയ്ക്ക് മധ്യമ പ്രവര്‍ത്തനം നടത്തുന്നതിനെ ആരും തടയാന്‍ പോകുന്നില്ല. നില വിടുമ്പോള്‍ ശബ്ദം ഉയര്‍ത്തി കാര്യം നേടാം എന്ന് വിചാരിക്കരുത്.’ മുഖ്യമന്ത്രി പറഞ്ഞു.