കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫിസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തില്‍ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. മാർച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. താൻ ഉൾപ്പെടെയുള്ള എംപിമാരുടെ അവകാശലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതിയെന്ന് കെ സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് പൊലീസിന്റെ അതിക്രമം എന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് നടത്തിയത് തന്നെ ലക്ഷ്യം വച്ചുള്ള നടപടിയാണെന്നും കെ സുധാകരൻ ആരോപിക്കുന്നു. പൊലീസിലെ ഗുണ്ടകള്‍ അക്രമം നടത്തി. മുകളില്‍ നിന്നും നിര്‍ദേശം ഇല്ലാതെ പൊലീസ് ഇങ്ങനെ ചെയ്യില്ല. അടിച്ചിടാന്‍ നോക്കേണ്ട, ശക്തമായി നേരിടുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.