‘എടാ’, ‘പോടാ’, ‘നീ’ എന്നുള്ള വിളികള്‍ അവസാനിപ്പിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു

Kerala

കൊച്ചി: കേരള പോലീസിന് താക്കീതുമായി ഹൈക്കോടതി. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നും ആരും ആരുടെയും താഴെയല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ജനങ്ങളെ ‘എടാ’, ‘പോടാ’, ‘നീ’ എന്നുള്ള വിളികള്‍ അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മറ്റുള്ളവര്‍ ചെറുതാണെന്ന് കരുതുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറാന്‍ കഴിയുന്നതെന്നും ദേഷ്യമൊക്കെ സിനിമയിലേ പറ്റൂ എന്നും കോടതി പറഞ്ഞു.പാലക്കാട് ആലത്തൂര്‍ സ്റ്റേഷന്‍ എസ്ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഓര്‍മ്മപ്പെടുത്തല്‍. ജനങ്ങളോട് പോലീസ് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *