തിരുവനന്തപുരം: വരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി. കൃഷ്ണകുമാർ തന്നെ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന് റിപ്പോർട്ട്. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിക്ക് വേണ്ടി തുടക്കത്തിൽ തന്നെ മുഴങ്ങിക്കേട്ടത് സി. കൃഷ്ണകുമാറിന്റെ പേരാണ്. എന്നാൽ, ചർച്ചകൾ ചൂടുപിടിച്ചതോടെ ശോഭാ സുരേന്ദ്രന്റെ പേരും മുന്നിട്ട് നിന്നിരുന്നു.
പാലക്കാടിന്റെ രാഷ്ട്രീയ കളം അറിയാവുന്ന കൃഷ്ണകുമാറിന്റെ പേരിനപ്പുറം മറ്റൊരു പേര് പരിഗണിക്കുക കൂടി വേണ്ടെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാൻ സുരേന്ദ്രൻ ഇതിനോടകം കൃഷ്ണകുമാറിന് നിർദേശവും നൽകിയിട്ടുണ്ട്.
ഏത് മണ്ഡലത്തിൽ നിർത്തിയാലും വോട്ടുനില മെച്ചപ്പെടുത്താൻ കഴിയുന്ന നേതാവാണ് ശോഭയെന്നാണ് ഒരു വിഭാഗം ഉയർത്തുന്ന വാദം.