മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

Breaking Kerala

തിരുവനന്തപുരം: മാസപ്പടി വിവാദം വീണ്ടും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. മാത്യു കുഴൽനാടൻ എംഎൽഎയായിരിക്കും വിഷയം സഭയിൽ അവതരിപ്പിക്കുക.
എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം അന്വേഷണം അടിയന്തര പ്രമേയമായി അവതരിപ്പിക്കും. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ചയ്ക്ക് അനുമതി നൽകാൻ സാധ്യതയില്ല.
അതേസമയം കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ട് വരും. ധനമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിൽ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന വിമർശനമാണ് ഉള്ളത്. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *