സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ചക്രവാതചുഴിയുടെയും തുടർന്ന് ഉണ്ടാകുന്ന ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനത്താൽ വരും ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.
എന്നാൽ നാളെയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. മെയ് 7ന് ഇത് ന്യുനമർദ്ദമായും മെയ് 8 ഓടെ തീവ്രന്യുനമർദ്ദമായും ശക്തി പ്രാപിക്കും. അതിനുശേഷം മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്ക് സംസ്ഥാനത്ത് താൽകാലിക ശമനമുണ്ടായെങ്കിലും ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കും.കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.