മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഏക സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു. ഏറെ നാളായി കിടപ്പിലായിരുന്നു അവർ വിഎസ് ഉൾപ്പെടെയുള്ള മൂന്ന് സഹോദരന്മാരുടെ ഏക സഹോദരി ആയിരുന്നു. വിഎസ് ,സഹോദരങ്ങളായ ഗംഗാധരനും ആഴിക്കുട്ടിയും പുരുഷോത്തമനും പിറന്ന വീടാണ് വെന്തലത്തറ.സംസ്കാരം വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ ഭാസ്കരൻ ,മക്കൾ :തങ്കമണി, പരേതയായ സുശീല
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ഏക സഹോദരി അന്തരിച്ചു
