മന്ത്രി ഇടപെട്ടത് കൊണ്ട് അഖിലേന്ത്യാ ഫുട്ബോൾ മത്സരം വിജയിച്ച കേരളത്തിലെ 20 വിദ്യാർത്ഥികൾക്ക് വിമാനത്തിൽ യാത്ര ചെയ്യാൻ അവസരം. കേരള ടീമിൻറെ 20 വിദ്യാർഥികൾക്കാണ് തിരുവനന്തപുരത്തേക്ക് മടങ്ങാൻ ഈ അവസരം കിട്ടുന്നത്. 19 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തിലാണ് കേരളം ജേതാക്കളായത്.ഫുട്ബോൾ മത്സരങ്ങൾ വിജയിച്ചു എന്നറിഞ്ഞപ്പോൾ ശിവൻകുട്ടി വിദ്യാർത്ഥികളുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. മടങ്ങിവരാൻ റിസർവേഷൻ ടിക്കറ്റ് ഇല്ലന്നും ബുദ്ധിമുട്ടിലാണെന്നും കളിച്ചു ക്ഷീണിതരാണെന്നും വിദ്യാർത്ഥികൾ മന്ത്രിയോട് പറഞ്ഞിരുന്നു. ഒരു മണിക്കൂർ കൊണ്ട് വിമാനത്തിൽ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് എത്തിക്കുന്നതിനുള്ള എയർപാട് ചെയ്യുമെന്ന് ചേർത്തല പൂച്ചാക്കൽ തളിയാം പറമ്പ് സ്കൂൾ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി പറയുകയുണ്ടായി.
