തിരുവനന്തപുരം പട്ടം എസ് യുടീ ആശുപത്രിയിൽ ചികിത്സയിലുള്ള വൃക്ക രോഗിയായ കരകുളം സ്വദേശി ജയന്തിയെ ഭർത്താവ് ഭാസുരൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് ഇയാൾ ആശുപത്രിയുടെ മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം. ഈ മാസം ഒന്നിനാണ് വൃക്ക രോഗിയായ ജയന്തിയെ പട്ടം എസ് യു ടി ആശുപത്രിയിൽ ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭാസുരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാകാം കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു.
Related Posts

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്…

ജന്മദിന നിറവില്‍ മലയാളത്തിന്റെ മഹാനടന്
ജന്മദിന നിറവില്‍ മമ്മൂട്ടി. 1951 മമ്മൂട്ടി തന്റെ 74-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. മലയാളത്തിന്റെ പ്രിയനടന് രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാള്‍ ആഘോഷം. സഹപ്രവര്‍ത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകള്…

മലയാളത്തിലെ പ്രശസ്ത എഡിറ്റർ ഷമീർ മുഹമ്മദ് സംവിധായകനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു
.മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരൻ ഷമീർ മുഹമ്മദ് സംവിധാന കുപ്പായം ഇടാൻ ഒരുങ്ങുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനാകും എന്നാണ് റിപ്പോർട്ട്. 2026 പകുതിയിൽ ആരംഭിക്കുന്ന പ്രോജക്ട് ഒരു ആക്ഷൻ…