നെയ്യാറ്റിൻകരയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് പുല്ലുവിള കരിച്ചിൽ കല്ലുവിള ശാരദാസദനത്തിൽ അർച്ചനേന്ദ്ര (26) കിണറ്റിൽ ചാടി മരിച്ചു. യുവതിക്ക് പിന്നാലെ സഹോദരൻ ഭുവനേന്ദ്ര യുവതിയെ രക്ഷിക്കാൻ വേണ്ടി കിണറ്റിൽ ചാടിയിരുന്നു. എന്നാൽ കിണറിന്റെ അവസാന വളയത്തിൽ പിടിച്ചു നിൽക്കുകയായിരുന്നു ഇയാളെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് കാരണം എന്ന് പോലീസ് പറയുന്നു. ഭർത്താവുമായിട്ടല്ല പ്രശ്നം എന്നും പോലീസ് പറഞ്ഞു. നൂറടിയോളം താഴ്ചയുള്ള കിണറാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നെയ്യാറ്റിൻകരയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവതി കിണറ്റിൽ ചാടി മരിച്ചു
