തിരുവനന്തപുരം. ഇന്നലെ ഉച്ചകഴിഞ്ഞ് പാലോടിൽ തെങ്ങ് വീഴാതിരിക്കാൻ കെട്ടിയിരുന്ന ഇരുമ്പ് കമ്പി പൊട്ടി വൈദ്യുതി ലൈനിന് മുകളിലൂടെ തോട്ടിലേക്ക് വീണതിനെ തുടർന്ന് മീൻ പിടിക്കാൻ ഇറങ്ങിയ വടക്കേവിള ഷൈജു ഭവനിൽ ഷൈജു (39) ഷോക്കേറ്റ് മരിച്ചു. കയറ്റിറക്ക് തൊഴിലാളിയായ ഷൈജു കൂട്ടുകാര് ഒത്തു മീൻ പിടിക്കാൻ തോട്ടിലിറങ്ങിയപ്പോൾ ഷൈജുവിനെ കാണാഞ്ഞു സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിനാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ദീപ്തിയാണ് ഷൈജുവിന്റെ ഭാര്യ മക്കൾ :ദീപക് ,ദീപിക
