തിരുവനന്തപുരം: സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഒപ്പം നില്‍ക്കുമെന്ന് യുഡിഎഫ് എംപിമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. സംസ്ഥാന വിഹിതം കൃത്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത നിവേദനം നല്‍കാനും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗം തീരുമാനിച്ചു.
കേന്ദ്രപദ്ധതികളുടെ സമയ ബന്ധിതമായ പൂര്‍ത്തീകരണത്തിനും ഫണ്ട് വിനിയോഗത്തിനും നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എംപിമാരെ അറിയിച്ചു. നീണ്ട ഇടവേളക്കുശേഷമാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം നേരിട്ട് വിളിച്ചുചേര്‍ത്തത്. സംസ്ഥാന വിഹിതം ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സംയുക്ത പരാതി നല്‍കാന്‍ യോഗം തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാന്‍ ഒപ്പമുണ്ടാകുമെന്ന് യുഡിഎഫ് എംപിമാര്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി.