തിരുവനന്തപുരം:മന്ത്രിസഭാ പുനഃസംഘടനയില്‍ ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗം തീരുമാനമെടുക്കും. രാവിലെ ചേരുന്ന മുന്നണി യോഗം പുനഃസംഘടന ചര്‍ച്ച ചെയ്യും. ആന്റണി രാജുവിനും, അഹമ്മദ് ദേവര്‍ കോവിലിനും പകരം ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനുമാകും മന്ത്രിസഭയില്‍ എത്തുക.
മന്ത്രിസഭാ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എംഎല്‍എമാരില്‍ രണ്ട് പേര്‍ക്ക് രണ്ടര വര്‍ഷവും, മറ്റ് രണ്ട് പേര്‍ക്ക് രണ്ടരവര്‍ഷവുമാണ് തീരുമാനിച്ചത്. അതുപ്രകാരമാണ് പുനഃസംഘടന. ഈ മാസം തന്നെ സത്യപ്രതിഞ്ജ നടത്താനാണ് ആലോചന.