ഡല്‍ഹി: ഭാരത് അരിവിതരണം ഫെഡറല്‍ തത്വങ്ങളുടെ നേരെയുള്ള കടന്നാക്രമണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനില്‍. കേന്ദ്രസർക്കാർ ഏജൻസികള്‍ കുറഞ്ഞ വിലയില്‍ അരി നല്‍കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും കേരളത്തിൻറെ പല ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് കേന്ദ്രമാണെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.കേന്ദ്രത്തിന്റെ നയം ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും ഓപ്പണ്‍ മാർക്കറ്റ് സെയില്‍ സ്കീമില്‍ പങ്കെടുക്കാനുള്ള സർക്കാരിൻറെയും ഏജൻസികളുടെയും വിലക്ക് പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിൻറെ പല ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് കേന്ദ്രമാണ്: ജി. ആര്. അനില്‍
