സംസ്ഥാനത്തേത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാർ ‘; കെ സുരേന്ദ്രൻ

Breaking Kerala

കോഴിക്കോട്: വയനാട്ടിലെ വന്യജീവി സംഘർഷത്തിൽ മന്ത്രിമാരെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രിമാരായമന്ത്രിമാരായ എ കെ ശശീന്ദ്രനെയും കടന്നപ്പള്ളി രാമചന്ദ്രനെയും അധിക്ഷേപിച്ചായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.ഇവിടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരാണെന്നും ഇവരെ കൊണ്ട് ഒന്നും നടക്കില്ലെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.വയനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വനംമന്ത്രി പരാജയപ്പെട്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
ളോഹയിട്ടവർ പ്രകോപനമുണ്ടാക്കിയെന്ന വയനാട് ജില്ല പ്രസിഡന്റിന്റെ പ്രസ്താവന പാർട്ടി നയമല്ലെന്നും ജില്ല പ്രസിഡൻ്റിനോട് പ്രസ്താവന തിരുത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *