കൊച്ചി: പതിമൂന്ന് നായ്ക്കളുടെ സംരക്ഷണത്തില്‍ വന്‍ കഞ്ചാവ് കച്ചവടം നടത്തിയ വീട്ടില്‍ നിന്നും 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഗാന്ധിനഗര്‍ പോലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധന നടന്നത്. വീട്ടില്‍ കുമാരനല്ലൂര്‍ സ്വദേശിയായ റോബിന്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കുമാരനെല്ലൂരില്‍ പരിശോധന നടത്തിയത്. കുമാരനല്ലൂര്‍ സ്വദേശിയായ റോബിന്‍ നായ വളര്‍ത്തലിന്റെ മറവിലാണ് വീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളെയാണ് ഇയാള്‍ വീട്ടില്‍ വളര്‍ത്തിയിരുന്നത്. വിദേശ ബ്രീഡില്‍ അടക്കം വരുന്ന നായ്ക്കളാണ് കഞ്ചാവ് കച്ചവടത്തിന് കാവല്‍ നിന്നിരുന്നത്.