ദോഹ, ഖത്തർ : മലപ്പുറം മോങ്ങം – സൗത്ത് പാലക്കാട് മദ്രസ്സയുടെ അടുത്ത് താമസിക്കുന്ന പരേതനായ കിണറ്റിങ്ങൽ അവറാൻ കുട്ടിയുടെ മകൻ കബീർ (46) ആണ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചത്.
കഴിഞ്ഞ ഒൻപതു വർഷത്തോളമായി ഖത്തറിൽ സ്കൈ മെറ്റൽസ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു കബീർ. ഭാര്യ: ഫർഹാന, മക്കൾ : നിദ ഫാത്തിമ, നഹ്യാൻ അഹമ്മദ്, നഫ്സാൻ. മാതാവ്: പാത്തുമ്മക്കുട്ടി.
ശിഹാബുദ്ധീൻ,അബ്ദുൽ മുനീർ, മറിയുമ്മ ,സുലൈഖ,ആയിഷ,സുബൈദ,റസിയ എന്നിവർ സഹോദരങ്ങളാണ്.
നടപടി ക്രമങ്ങൾ പൂത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.