സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ജീവന്‍ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉയര്‍ത്തി. അപകടം മുലമുണ്ടാകുന്ന വൈകല്യങ്ങള്‍ക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയില്‍ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
അപകട മരണത്തിന് 15 ലക്ഷം രൂപയാണ് പരിരക്ഷ.
സ്വാഭാവിക മരണത്തിന് അഞ്ചുലക്ഷം രൂപയും. അപകടത്തെ തുടര്‍ന്ന് പൂര്‍ണമായും ശയ്യാവലംബമാകുന്ന സ്ഥിതിയില്‍ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും. 80 ശതമാനത്തില്‍ കൂടുതല്‍ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമുണ്ടാകും. 60 മുതല്‍ 80 ശതമാനം വരെ വൈകല്യത്തിന് 75 ശതമാനവും, 40 മുതല്‍ 60 ശതമാനം വരെ വാഗ്ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും.