കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത:ജാഗ്രതാ നിര്‍ദേശം

Breaking Kerala

തിരുവനന്തപുരം: കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) 22ന് (ഇന്ന്) രാത്രി 11.30 വരെ 1.6 മുതല്‍ 3.0 മീറ്റര്‍ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് (കൊളച്ചല്‍ മുതല്‍ കിലക്കരൈ വരെ) 1.5 മുതല്‍ 3.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. മുന്നറിയിപ്പുള്ള സമുദ്ര മേഖലയുടെ വ്യക്തതക്കായി ഇതിനോടൊപ്പം നല്‍കിയിട്ടുള്ള ഭൂപടം പരിശോധിക്കണം. ഈ തീയതികളില്‍ പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *