കലോത്സവ മാന്വൽ പരിഷ്കാരിക്കാനൊരുങ്ങി സർക്കാർ

Breaking Kerala

കൊല്ലം: കലോത്സവ മാന്വൽ പരിഷ്കാരിക്കാനൊരുങ്ങി സർക്കാർ. കലോത്സവ മാന്വൽ അടിമുടി പരിഷ്ക്കരിക്കാനുള്ള കരട് റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യഭ്യാസ മന്ത്രി പറഞ്ഞു. മാന്വൽ പരിഷ്ക്കരണം നിലവിൽ വരുന്നതോടെ സംസ്ഥാന സ്‌കൂൾ കലോത്സവം അടിമുടി മാറും. വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്ക് എസ്എസ്എൽസി പരീക്ഷയുടെ മാർക്കിനൊപ്പം ക്കില്ല എന്നതാണ് കലോത്സവ ൽ പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങളിൽ പ്രധാനം. നൃത്ത ഇനങ്ങളിൽ മത്സരാർത്ഥികളുടെമാർക്ക് നൽകുമെന്നും നിർദ്ദേശങ്ങളിലുണ്ട്.
കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾക്ക് നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം, ഗ്രേസ് മാർക്കിനായുള്ള അനിയന്ത്രിത അപ്പീൽ തടയും, നിലവിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 30 മാർക്കാണ് ഗ്രേസ് നൽകുന്നത്, ഗ്രേസ് മാർക്ക് പരീക്ഷയുടെ മാർക്കിനൊപ്പം ക്കില്ല പകരം എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഗ്രേസ് മാർക്ക് പ്രത്യേകം ചേർക്കും. ഉപരിപഠനത്തിന് ഗ്രേസ് മാർക്ക് വെയിറ്റേജായിപരിഗണിക്കുമെന്നും കലോത്സവ മാന്വൽ പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങളിലുണ്ട്.
നിലവിൽ ഗ്രേസ് മാർക്ക് എസ്എസ്എൽസി മാർക്കിനൊപ്പം ചേർക്കുന്നത് വിജയ ശതമാനവും ഉയർത്തുന്നുണ്ട്. ഗ്രേസ് മാർക്ക് സർട്ടിഫിക്കറ്റിലെ മാർക്കിനൊപ്പം ചേർക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ ഇപ്പോഴുള്ള വിജയ ശതമാനം കുറഞ്ഞേക്കാം. സംഗീത- നൃത്ത മത്സരങ്ങൾക്കൊപ്പം വൈവാ മാതൃകയിൽ വിധികർത്താക്കളുടെ ങ്ങളുണ്ടാകും, ഓരോ മത്സരാർത്ഥികളുടെയും അറിവ് പരിഗണിച്ചാകും ഗ്രേഡ് നിശ്ചയിക്കുക.
ഗോത്ര കലാരൂപങ്ങൾ മത്സര ഇനമായി പരിഗണിക്കും, എല്ലാ മത്സര ഇനങ്ങളുടേയും നിയമാവലി പരിഷ്ക്കരിക്കും, കലാ പ്രതിഭാ-കലാ തിലക പട്ടങ്ങൾ ഒഴിവാക്കിയശേഷം ഗ്രേസ് മാർക്കായിരുന്നു വിദ്യാർഥികളെ ആകർഷിക്കുന്ന ഘടകം. അതിനാൽ തന്നെ ഗ്രേസ് മാർക്ക് എസ്എസ്എൽസി മാർക്കിനൊപ്പം ചേർക്കുന്നത് ഒഴിവാക്കുന്നതിനെതിരെ കടുത്ത ഷധമുണ്ട്. ഡിപിഐയുടെ ത്വത്തിലുള്ള 11 അംഗ സമിതിയുടെ ശുപാർശയിൽ സർക്കാറിന്റെ അന്തിമതീരുമാനം കാത്തിരിക്കുകയാണ് കലാകേരളം.

Leave a Reply

Your email address will not be published. Required fields are marked *